Saturday, September 10, 2016

നാല് മദ്ഹബ് അനുസരിച്ചു സത്യം വിശദീകരിക്കൽ പണ്ഡിതർക്ക് നിർബന്ധം : സൗദി ഗ്രാന്റ് മുഫ്തി

നാല് മദ്ഹബ് പ്രകാരം സത്യം പറഞ്ഞുകൊടുക്കുക - ഗ്രാന്റ് മുഫ്തി
മക്ക: വിശുദ്ധ ഹറമുകൾ ഉൾക്കൊള്ളുന്ന സൗദി അറേബിയയുടെ സുസ്ഥിരതയും സമാധാനവും, അഭിവൃദ്ധിയും വർദ്ധിച്ചുവരുന്നതും, ഇസ്‌ലാമിക ശരീഅത്ത് പ്രകാരമുള്ള ഭരണ സംവിധാനം നിലനിക്കുന്നതും, രാജ്യത്തെ സമൂഹം വിശുദ്ധ ഖുർആനും പ്രവാചക ചര്യയും ജീവിത ചര്യയാക്കിയതും കാരണം ധാരാളം ശത്രുക്കൾ രാജ്യത്തിനുണ്ടന്നും അതിനാൽ അവർ അസൂയയോടെയാണ് രാജ്യത്തെ കാണുന്നതെന്നും സൗദിയിലെ ഉന്നതാധികാര പണ്ഡിതസഭാ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖ് വ്യക്തമാക്കി. ജനങ്ങൾക്ക് യാഥാർഥ്യം ബോധ്യപ്പെടുത്തുവാനും പ്രമാണത്തിന്റെ വെളിച്ചത്തിൽ അസത്യങ്ങളെ തുറന്ന് കാണിക്കുവാനും അദ്ദേഹം എല്ലാ മതപ്രബോധകരോടും പണ്ഡിതന്മാരോടും അഭ്യർത്ഥിച്ചു.
പ്രവാചകചര്യയോട്  യോജിക്കുന്ന നാല് മദ്ഹബുകൾപ്രകാരം ജനങ്ങൾക്ക് മതത്തിന്റെ യാഥാർഥ്യങ്ങൾ ബോധ്യപ്പെടുത്തണമെന്ന് അദ്ദേഹം വളരെ ശക്തമായി ഉണർത്തുകയും  ജനങ്ങളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന താല്പര്യക്കുറവിൽ ക്ഷമിക്കുവാനും  കൂടുതൽ അറിവുകൾ നേടുവാനും പ്രയാസങ്ങൾ സഹിക്കുവാനും  തെയ്യാറാവണമെന്നും മതപ്രബോധകരേയും പണ്ഡിതരേയും ഗ്രാന്റ് മുഫ്തി ഉപദേശിച്ചു.
കഴിഞ്ഞ ദിവസം ഹജ്ജ് ഉംറയിൽ തീർഥാടകരെയും മറ്റും ബോധവൽകണം നടത്തുന്നതിനുള്ള പദ്ധതിയിൽ പങ്കാളികളായ 250 പ്രബോധകരുടെ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിക്കവെ ആണ് ഗ്രാന്റ് മുഫ്തി ഇക്കാര്യം വ്യക്തമാക്കിയത്.
Source:http://www.okaz.com.sa/24x7/articles/20160908/article56160.html

No comments:

Post a Comment