Friday, February 24, 2017

ജിന്ന് വിവാദം; കരിമ്പിലാക്കലിനെതിരെ റഊഫ് മദനി KJU പൊട്ടിത്തെറിയിലേക്ക്





കരുമ്പിലാക്കൽ മൗലാന ചാനൽ ചർച്ചയിൽ ചെന്നിരുന്ന് പറഞ്ഞത്..

⏬⏬⏬
"വിശുദ്ധ ഖുർആൻ ഈ ജിന്നുകൾ മനുഷ്യ ശരീരത്തിൽ കൂടുമെന്നോ എന്നിട്ട് വല്ല അസുഖങ്ങളും ഉണ്ടാക്കുമെന്നോ പറഞ്ഞിട്ടില്ല എന്നായിരുന്നല്ലോ ചുരുക്കത്തിൽ പറഞ്ഞത്.."

എന്നാൽ....

{കെ ജെ യൂ ഇറക്കിയ ജിന്ന് പിശാച് റുഖിയ്യ ശറഇയ്യ പ്രമാണങ്ങളുടെ വെളിച്ചത്തിൽ..}
{പേജ് നമ്പർ 31ൽ പറയുന്നു }

{ الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ }

{ പലിശ തിന്നുന്നവര്‍ പിശാച് ബാധ നിമിത്തം മറിഞ്ഞുവീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത് പോലെയല്ലാതെ എഴുന്നേല്‍ക്കുകയില്ല.}

മനുഷ്യനെ പിശാച് ബാധിക്കുമെന്ന് ഈ ആയത്തിന്റെ അടിസ്ഥാനത്തിൽ ഇമാം ത്വബ്രി (റ) ഇമാം ഖുർത്തുബി (റ) ഇമാം ഇബനു കസിർ (റ) മുതലായ പണ്ഠിതന്മാർ രേഖപ്പെടുത്തിയത് നമുക്ക് കാണാം ഈ പ്രമാണങ്ങളെയൊക്കൊ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ മുജാഹിദുകൾ നിലപാട് സ്വീകരിക്കുകയും അത് ഈ സമൂഹത്തെ പഠിപ്പിക്കുകയും ചെയ്തത്..?

കരുമ്പിലാക്കൽ പ്രമാണമില്ലന്ന് പറഞ്ഞ കാര്യം ഖുർആനിലെ ആയത്തുദ്ദരിച്ച് കൊണ്ട് പണ്ഠിത സഭ സ്ഥാപിക്കുന്നു..

അപ്പോൾ ഒന്നുകാൽ പണ്ഠിത സഭ ഈ ആയത്ത് ദുർവ്യാഖ്യാനിച്ചു കൊണ്ട് ഇമാം ത്വബ്രിയുടേയും .
ഖുർത്തുബിയുടേയും. 
ഇബ്നു കസീറിന്റേയും.
പേരിൽ കളവ് പറഞ്ഞു അല്ലങ്കിൽ കരിമ്പുലാക്കൽ ഖുർആനിന്റെ പേരിൽ കള്ളം പറഞ്ഞു ...

എന്താണ് യാഥാർത്ഥ്യം .? 
സമൂഹത്തിന്റെ കയ്യടി നേടാൻ നമ്മളെല്ലാം ഭയങ്കര പുരോഗമന വാദികളാണെന്ന് സമൂഹത്തിന്റെ മുൻപിൽ പറയാൻ ശ്രമിക്കുമ്പോൾ അള്ളാഹുവിന്റെ കലാമിനെ നിഷേധിക്കുന്ന ഇവരാണോ പണ്ഠിതരും പണ്ഠിത സഭയും...